Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Kunjalikutty

വി​ഴി​ഞ്ഞം തു​റ​മു​ഖം കേ​ര​ള​ത്തി​ന്‍റെ മു​ന്നേ​റ്റം ഉ​റ​പ്പാ​ക്കും: മ​ന്ത്രി കു​ഞ്ഞാ​ലി​ക്കു​ട്ടി

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ സ​മ്പൂ​ർ​ണ എ​ക്‌​സിം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ വ്യ​വ​സാ​യ-​വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ വ​ലി​യ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ലോ​ക വി​പ​ണി​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​മെ​ന്നും വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ സ​മ്പൂ​ർ​ണ എ​ക്‌​സിം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ ക​യ​റ്റി​റ​ക്കു​മ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള പു​തി​യ വ്യാ​പാ​ര സാ​ധ്യ​ത​ക​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ൽ അ​നു​കൂ​ല​മാ​യ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു​വ​രെ നേ​രി​ട്ട് എ​ത്തി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന വി​പ​ണി​ക​ളി​ലേ​ക്കും കേ​ര​ള​ത്തി​ന്‍റെ ക​യ​ർ, ക​റ്റാ​ർ​വാ​ഴ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​പ്ന പ​ദ്ധ​തി​യാ​യ മി​ഷ​ൻ സ​മു​ദ്ര​യു​ടെ ഭാ​ഗ​മാ​യി ലോ​ജി​സ്റ്റി​ക്‌​സ് പാ​ർ​ക്കു​ക​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദു​ബാ​യ് തു​റ​മു​ഖം യു​എ​ഇ​യ്ക്ക് ന​ൽ​കി​യ വ​ലി​യ സം​ഭാ​വ​ന​ക​ൾ പോ​ലെ വി​ഴി​ഞ്ഞം തു​റ​മു​ഖം കേ​ര​ള വി​ക​സ​ന​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​മാ​യി മാ​റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up